---
title: "ഒമാനിൽ ലഹരിക്കടത്ത്; മൂന്ന് ഏഷ്യൻ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Police arrest three Asian nationals for drug trafficking in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352869/Police-arrest-three-Asian-nationals-for-drug-trafficking -in-Oman-new"
published_at: "2026-04-11T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da1c1a153cc_Police_arrest_three_Asian_nationals_for_drug_trafficking_in_Oman.jpg"
keywords: []
---

# ഒമാനിൽ ലഹരിക്കടത്ത്; മൂന്ന് ഏഷ്യൻ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** മസ്‌കത്ത്: തെക്കൻ ബാത്തിനയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കഞ്ചാവ്, ക്രിസ്റ്റൽ മെത്തഫെറ്റമിൻ, ഹഷീഷ് എന്നിവയ്ക്ക് പുറമെ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവും പിടിച്ചെടുത്തു.

## Article Content

മസ്‌കത്ത്: തെക്കൻ ബാത്തിനയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കഞ്ചാവ്, ക്രിസ്റ്റൽ മെത്തഫെറ്റമിൻ, ഹഷീഷ് എന്നിവയ്ക്ക് പുറമെ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവും പിടിച്ചെടുത്തു.

ഇവ സ്വന്തം ഉപയോഗത്തിനും ലഹരികടത്തിനുമായി സൂക്ഷിച്ചിരുന്നതാണെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിൽ നടന്ന റെയ്ഡിൽ മദ്യവസ്തുക്കളുടെ വൻ ശേഖരം പിടികൂടി. വിൽപനക്കായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. സംഭവത്തില ഒരു ഏഷ്യൻ പൗരൻ അറസ്റ്റിലായി. ഇയാൾക്കെതിരെയും നിയമനടപടികൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352869/Police-arrest-three-Asian-nationals-for-drug-trafficking -in-Oman-new)